കുവൈറ്റ്: അറിയിപ്പ് ഉണ്ടാവുന്നത് വരെ കുവൈറ്റില്‍ വിനോദപരിപാടികള്‍ പാടില്ലെന്ന് അധികൃതര്‍. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തിക്കൊണ്ടാണ് വിനോദപരിപാടികള്‍ മാറ്റി വെച്ചത്.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ഷെഡ്യൂളുകളും മാറ്റിവച്ചതായി സംഗീത പരിപാടികളുടെ സംഘാടകര്‍ അറിയിച്ചു. ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് കള്‍ച്ചറല്‍ സെന്ററില്‍ നടത്താന്‍ നിശ്ചയിച്ച ‘ബീഥോവന്‍… ഫിഫ്ത്ത് സിംഫണി’ എന്ന സംഗീത പരിപാടിയും മാറ്റിവെച്ചതായി അഹമ്മദി മ്യൂസിക് ഗ്രൂപ്പിന്റെ സംഘാടകര്‍ അറിയിച്ചു. രാജ്യത്ത് നാല്‍പച് ദിവസത്തെ ദുഖാചരണമാണ് നടപ്പിലാക്കുന്നത്. യുഎഇ പ്രസിഡണ്ടിന്റെ വിയോഗത്തെ തുടർന്നാണ് ഇത്തരത്തിലുള്ള വിനോദപരിപാടികൾ രാജ്യത്ത് നിർത്തലാക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ വിനോദപരിപാടികള്‍ പാടില്ലെന്നാണ് അറിയിപ്പ്.