യുഎഇയിൽ പ്രവാസി മലയാളി കടലിൽ മുങ്ങി മരിച്ചു. ഗുരുവായൂർ ഞമനങ്ങാട് പരേതനായ അബൂബക്കറിന്റെ മകൻ മുഹമ്മദ് എമിൽ (24) ആണ് മരിച്ചത്. ഷാർജ ഹംരിയ കടലിലാണ് യുവാവ് മുങ്ങി മരിച്ചത്. ഫുജൈറയിൽ സ്വകാര്യ സ്ഥാപനത്തിൽ 7 മാസമായി ജോലി ചെയ്തു വരികയായിരുന്നു. ബുധനാഴ്ച പുലർച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയാ കടലിൽ കുളിക്കാനിറങ്ങിയ മുഹമ്മദ് എമിലിനെ കാണാതാവുകയായിരുന്നു. തുടർന്ന് അധികൃതരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: ശഫിജ, സഹോദരങ്ങൾ: ഹെൽമിൻ, ഹിബ. യൂണിവേഴ്സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3
Related Posts
ഒരു വർഷം തികയാതെ ജോലി മാറാമോ? പ്രവാസികൾക്ക് റെസിഡൻസി ട്രാൻസ്ഫർ ഈ 5 പ്രത്യേക സാഹചര്യങ്ങളിൽ സാധ്യമാകും
പ്രവാസികൾ ശ്രദ്ധിക്കുക: കുവൈറ്റിൽ ഇത്രയധികം പേരുടെ താമസ വിലാസങ്ങൾ റദ്ദാക്കി; 30 ദിവസത്തിനകം വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വൻ പിഴ!