Posted By Editor Editor Posted On

കുവൈറ്റിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഇന്ന് ചേരും, പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കുക

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഇന്ന് രാവിലെ 11 മുതല്‍ 12 വരെ അലി അല്‍സലീം സ്ട്രീറ്റിലെ ജവാഹറ ടവര്‍ മൂന്നാം നിലയിലുള്ള ബിഎല്‍എസ് ഔട്ട്‌സോഴ്‌സിങ് കേന്ദ്രത്തില്‍ നടക്കും. ഓപ്പണ്‍ ഹൈസിനായുള്ള റജിസ്‌ട്രേഷന്‍ 10 മുതല്‍ 11.30 വരെയാണ് നടക്കുക.

കൊവിഡ് വാക്‌സീന്‍ എടുത്ത പ്രവാസി ഇന്ത്യക്കാര്‍ക്ക് ഓപ്പണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുത്ത് പ്രശ്‌നപരിഹാരം തേടാവുന്നതാണ്. അതേ സമയം ഏതെങ്കിലും പ്രത്യേക പ്രശ്‌നങ്ങളുള്ള വ്യക്തികള്‍ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍ എന്നിവ സഹിതം നേരത്തെ തന്നെ എംബസിക്ക് ഇ-മെയില്‍ അയക്കണമെന്നും അഭ്യര്‍ഥിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

Comments (0)

Leave a Reply

Your email address will not be published. Required fields are marked *