Posted By editor1 Posted On

കുവൈറ്റിൽ വിദ്യാഭ്യാസമില്ലാത്ത പ്രവാസികൾ ജോലി ചെയ്യുന്നത് സർക്കാർ മേഖലയിലെന്ന് റിപ്പോർട്ട്

ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കുവൈറ്റിലെ നിരക്ഷരരായ പ്രവാസികൾ പൂർണ്ണമായും ജോലിചെയ്യുന്നത് സർക്കാർ മേഖലയിൽ. 2021 അവസാനത്തോടെ കുവൈറ്റിലെ മൊത്തം വിദ്യാഭ്യാസമില്ലാത്തവരുടെ എണ്ണം 276 ആണ്. ഇതിൽ ഒരു കുവൈറ്റ് പുരുഷനും ഒരു കുവൈറ്റ് സ്ത്രീയും ഉൾപ്പെടുന്നു. ബാക്കി 274 പ്രവാസികളാണുള്ളത്. ഇതിൽ 266 പുരുഷന്മാരും, എട്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഇവർ എല്ലാവരും സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരാണ്.
കുവൈറ്റിലെ വിദ്യാഭ്യാസം ഇല്ലാത്തവരുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 31 ശതമാനം കുറവുണ്ടായിട്ടുണ്ട്. 2017 ഡിസംബർ അവസാനത്തോടെ രണ്ട് പൗരന്മാർ ഉൾപ്പെടെ ഇവരുടെ എണ്ണം 402 ആയിരുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെ ഇത് 276 ആയി കുറഞ്ഞു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DVjcimJINn56TDBOrFyMv0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *