ലെബനീസ് വിസ അനുവദിക്കാൻ പദ്ധതിയിട്ട് കുവൈറ്റ്
ലെബനനും കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതോടെ അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ലെബനീസ് കമ്മ്യൂണിറ്റിക്ക് വിസ നൽകാൻ ആലോചനയുമായി ആഭ്യന്തര മന്ത്രാലയം. കുവൈറ്റ് അംബാസഡർ അബ്ദുൽ അൽ ഖെനായിയും ലെബനനിലേക്കുള്ള സൗദി അറേബ്യയുടെ അംബാസഡറും മടങ്ങിയെത്തിയത് പ്രതിസന്ധിയുടെ അവസാനിച്ചതായാണ് സൂചിപ്പിക്കുന്നത്. ഗൾഫ്-ലെബനീസ് പ്രതിസന്ധിയിൽ മാറ്റങ്ങൾ വന്നതോടെ ലെബനീസ് വിസകൾ പുനരാരംഭിക്കാനും, ലെബനീസ് കമ്മ്യൂണിറ്റിയിൽ നിന്ന് വിസ അപേക്ഷകൾ സ്വീകരിക്കാനും ആറ് ഗവർണറേറ്റുകളിലെയും റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾ പൂർണ്ണമായും തയ്യാറായി എന്നാണ് റിപ്പോർട്ടുകൾ.
ആദ്യ ഘട്ടത്തിൽ ലെബനീസുകാർക്ക് വാണിജ്യ, സർക്കാർ വിസകളും തുടർന്ന് തൊഴിൽ വിസകളും തുടർന്ന് ഫാമിലി, ടൂറിസ്റ്റ് വിസകളും നൽകും. അതിനിടെ, ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നിടത്തോളം, പുതിയ ഗാർഹിക തൊഴിലാളികൾക്ക് വിസ നൽകാനുള്ള ദേശീയ അസംബ്ലി സെക്രട്ടറി ഫാർസ് അൽ-ദൈഹാനിയുടെ നിർദ്ദേശം പാർലമെന്ററി ആഭ്യന്തര, പ്രതിരോധ കാര്യ സമിതി അംഗീകരിച്ചതായാണ് റിപ്പോർട്ട്.
കുവൈറ്റ് കുടുംബങ്ങൾക്ക് ഗാർഹിക തൊഴിലാളികളുടെ അടിയന്തിര ആവശ്യം ഉള്ളതിനാൽ ഈ നിർദ്ദേശത്തിന് അംഗീകാരം ആവശ്യമാണെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ചും പല കുടുംബങ്ങളിലും അംഗവൈകല്യമുള്ളവരും പ്രായമായവരും ഉള്ളതിനാലും, മിക്ക മാതാപിതാക്കളും ജോലി ചെയ്യുന്നതിനാലും വീട്ടുജോലിക്കാരുടെ ആവശ്യം അടിയന്തിരമാണ്. കൊറോണ മഹാമാരി മൂലം വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ എല്ലാ പ്രവാസി തൊഴിലാളികൾക്കും – ഗാർഹിക അല്ലെങ്കിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും – സർക്കാർ പ്രവേശനം അനുവദിച്ചതിനാൽ, ആരോഗ്യ ചട്ടങ്ങൾ കർശനമായി നടപ്പാക്കിക്കൊണ്ട് പുതിയ ഗാർഹിക തൊഴിലാളികൾക്ക് വിസ അനുവദിക്കുന്നതാണ്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DVjcimJINn56TDBOrFyMv0
Comments (0)