കുവൈറ്റ്: കഴിഞ്ഞ ദിവസം കുവൈറ്റിലെ മിന അബ്ദുള്ളയില്‍ തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ട്. മുനിസിപ്പാലിറ്റിറിസര്‍വേഷന്‍ ഗാരേജില്‍ ഉണ്ടായ തീപിടുത്തം വിജയകരമായി നിയന്ത്രിച്ചുവെന്ന് ജനറല്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ഓപ്പറേഷനിലും തീ പടരുന്നത് തടയാന്‍ ഫയര്‍ഫോഴ്സ് സംഘം നടത്തിയ തീവ്രശ്രമത്തിലും പങ്കെടുത്തു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തീപിടിത്തം ആസൂത്രിതമായി ചെയ്തതാണെന്ന് വ്യക്തമായി.
റിസര്‍വേഷന്‍ ഗാരേജിന്റെ അറ്റത്തും ഗാരേജിന്റെ ഇരുമ്പ് വേലിയോട് ചേര്‍ന്നുമുള്ള ഫൈബര്‍ഗ്ലാസ് ബോട്ടുകളുടെ അവഗണിക്കപ്പെട്ട കൂട്ടത്തിലാണ് തീപിടിത്തമുണ്ടായത്.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DVjcimJINn56TDBOrFyMv0