Posted By Editor Editor Posted On

കുവൈറ്റ് ഇമ്മ്യൂണ്‍ ആപ്പില്‍ പാസ്സ്പോര്‍ട്ട് നമ്പര്‍ സ്വയം അപ്‌ഡേറ്റ് ആകും; പുതിയ സംവിധാനം നിലവില്‍ വന്നു

കുവൈറ്റ്: കുവൈറ്റ് ഇമ്മ്യൂണ്‍ ആപ്പില്‍ പുതിയ പാസ്സ്പോര്‍ട്ട് നമ്പര്‍ സ്വയം അപ്‌ഡേറ്റ് ആകുന്ന സംവിധാനം നിലവില്‍വന്നു. ആരോഗ്യ മന്ത്രാലയങ്ങളും ആഭ്യന്തര മന്ത്രാലയങ്ങളും തമ്മില്‍ ഏകോപിച്ച് പൗരന്മാരുടെയും താമസക്കാരുടെയും പാസ്സ്പോര്‍ട്ട് അപ്ഡേറ്റകള്‍ മന്ത്രാലയങ്ങള്‍ വഴിയുള്ള ലിങ്ക് വഴിയാണ് സ്വയം അപ്‌ഡേറ്റ് ആകുന്നത്. പൗരന്മാരുടെയും താമസക്കാരുടെയും പാസ്പോര്‍ട്ടുകള്‍ പുതുക്കുമ്പോള്‍, ആരോഗ്യ മന്ത്രാലയങ്ങളും ആഭ്യന്തര മന്ത്രാലയങ്ങളും തമ്മിലുള്ള സ്വയമേവയുള്ള ലിങ്ക് വഴി ഇമ്മ്യൂണ്‍ ആപ്ലിക്കേഷനില്‍ സ്വയമേ അപ്ഡേറ്റ് ചെയ്യപ്പെടുമെന്ന് അറിയിച്ചു.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/DVjcimJINn56TDBOrFyMv0

പൗരന്മാരുടെയും പ്രവാസികളുടെയും ഏപ്രില്‍ 13 മുതലുള്ള പുതുക്കിയ പാസ്‌പോര്‍ട്ട് അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തും, ഈ തീയതിക്ക് മുമ്പ് ആരെങ്കിലും തന്റെ പാസ്പോര്‍ട്ട് പുതുക്കിയിട്ടുണ്ടെങ്കില്‍ പുതിയ പാസ്പോര്‍ട്ട് നമ്പര്‍ അപ്ഡേറ്റ് ചെയ്യുന്നതിനും ഇമ്മ്യൂണ്‍ ആപ്ലിക്കേഷനില്‍ അത് പരിഷ്‌ക്കരിക്കുന്നതിനും മിഷ്റഫിലെ കുവൈറ്റ് വാക്സിനേഷന്‍ സെന്റര്‍ സന്ദര്‍ശിക്കണമെന്നും അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *