കുവൈറ്റ്: കുവൈറ്റില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. ഈദ് അല്‍ ഫിത്തര്‍ അവധിക്ക് മുന്നോടിയായാണ് ബാക്കിയുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ കൂടെ പിന്‍വലിക്കുന്നത്. ആരോഗ്യ മന്ത്രാലയ വൃത്തങ്ങളുടേതാണ് വെളിപ്പെടുത്തല്‍. നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണമെന്ന നിബന്ധന മാറ്റി ആവശ്യമെങ്കില്‍ എന്നാക്കുക, അടഞ്ഞയിടങ്ങളിലും പിസിആര്‍ പരിശോധന ഫലം ഇല്ലാതെ തന്നെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പ്രവേശനം , പ്രതിരോധ കുത്തിവയ്പ് പൂർണ്ണമായി എടുക്കാത്തവർ ഭാഗികമായി എടുത്തവർ എന്നിങ്ങനെ രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നടപടിക്രമങ്ങൾ തുടങ്ങിയ നിയന്ത്രണങ്ങളും ഈദുൽ ഫിത്വർ ആഘോഷങ്ങൾക്ക് മുമ്പായി എടുത്തു മാറ്റിയേക്കുമെന്നാണ് വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നത്.ക്വാറന്റൈന്‍, ഐസ്വലേഷന്‍ വ്യവസ്ഥകളിലും മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന്‍ പൂര്‍ണമാക്കത്തവരുടെ രാജ്യത്തേക്കുള്ള പ്രവേശനം സംബന്ധിച്ചുള്ള നിബന്ധനകളിലും മാറ്റം വരും. രാജ്യത്തെ കൊവിഡ് സാഹചര്യം വളരെ മെച്ചപ്പെട്ട അവസ്ഥയിലാണെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. പ്രതിദിന കൊവിഡ് കേസുകളിലും തീവ്രപരിചരണ, കൊവിഡ് വാര്‍ഡുകളിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. രണ്ട് പേര്‍ മാത്രമാണ് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. കൊവിഡ് വാര്‍ഡുകളില്‍ ആകെ ഏഴ് രോഗികള്‍ മാത്രമാണ് നിലവിലുള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DVjcimJINn56TDBOrFyMv0