സുപ്രധാന വാര്‍ത്ത; കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി വിസ നല്‍കാന്‍ അനുമതി

കുവൈറ്റ്: കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി വിസ നല്‍കി തുടങ്ങാന്‍ അനുമതി നല്‍കി. ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളും ആവശ്യകതകളും പാലിച്ചുകൊണ്ടാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസകള്‍ നല്‍കി തുടങ്ങാന്‍ അനുമതി നല്‍കിയത്. നാഷണല്‍ അസംബ്ലിയുടെ സെക്രട്ടറി ഫാര്‍സ് അല്‍ ദൈഹാനി സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന് പാര്‍ലമെന്ററി ആഭ്യന്തര, പ്രതിരോധ സമിതിയാണ് അംഗീകാരം നല്‍കിയിട്ടുള്ളത്.

അതേ സമയം കുവൈത്തി കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക തൊഴിലാളികളുടെ അടിയന്തിര ആവശ്യമുണ്ടെന്ന് അല്‍ ദൈഹാനി ചൂണ്ടിക്കാട്ടിയിരുന്നു. പല കുടുംബങ്ങളിലും ജോലിക്ക് പോകുന്നവര്‍ ഉള്ളതിനാല്‍ പ്രത്യേക ആവശ്യങ്ങളുള്ള ആളുകള്‍ക്കും വികലാംഗര്‍, പ്രായമായവര്‍ എന്നിവര്‍ക്കും സഹായത്തിനായി ഗാര്‍ഹിക തൊഴിലാളികളുടെ ആവശ്യമേറെയാണെന്നും അദ്ദേഹം നിര്‍ദേശിച്ചു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും സ്വകാര്യ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

https://www.kuwaitvarthakal.com/2022/01/18/use-it-to-know-free-flight-times-and-low-ticket-prices-on-mobile/

Related Posts

Leave a Reply

Your email address will not be published. Required fields are marked *