കുവൈറ്റിൽ കുട്ടികൾക്കുള്ള രണ്ടാമത്തെ ഡോസ് വാക്സിനേഷൻ ഉടൻതന്നെ നൽകി തുടങ്ങാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. വാക്സിൻ എടുക്കാൻ യോഗ്യതയുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് വാക്സിൻ സ്വീകരിക്കാൻ എത്തിച്ചേരേണ്ടതിന്റെ സന്ദേശം അടുത്ത ദിവസം തന്നെ അയച്ചു തുടങ്ങും. രാജ്യത്ത് ഇതുവരെ ഈ പ്രായത്തിലുള്ള 45,000 കുട്ടികൾ വാക്സിൻ സ്വീകരിച്ച് കഴിഞ്ഞതായാണ് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. മിഷറഫ് റീജിയണിലെ എക്സിബിഷൻ ഗ്രൗണ്ടിലെ ഹാൾ നമ്പർ അഞ്ചിലാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. ഫെബ്രുവരി മുതലാണ് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയത്. ഈ ഈ വിഭാഗത്തിൽ യോഗ്യതയുള്ള കുട്ടികളിൽ 10.5 ശതമാനം പേർക്ക് ഒന്നാം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO