അബുദാബി: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ മലയാളി യുവാവിന് അപ്രതീക്ഷിത സമ്മാനം. അജ്‍മാനില്‍ ജനറല്‍ ട്രേഡിങ് കമ്പനിയിലെ ഓഫീസ് ഡ്രൈവറായി ജോലി ചെയ്യുന്ന റെനീഷ് കിഴക്കേതില്‍ അബൂബക്കറാണ് 5,00,000 ദിര്‍ഹത്തിന്റെ സമ്മാനത്തിന് അര്‍ഹനായത്. 22.02.2022 എന്ന അപൂര്‍വതകള്‍ നിറഞ്ഞ ഈ ദിവസം ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരു കോടി രൂപയുടെ സമ്മാനം നേടുക വഴി റെനീഷിന്റെ ജീവിതത്തിലെ അവിസ്‍മരണീയ മുഹൂര്‍ത്തമായി മാറിയിരിക്കുകയാണ്.അടുത്തിടെ വിവാഹിതനായ റെനീഷിന് ഇരട്ടി സന്തോഷമാണ് ഇന്നത്തെ വിജയം സമ്മാനിച്ചത്. മൂന്ന് വര്‍ഷം മുമ്പ് യുഎഇയിലെത്തിയ താന്‍ ആദ്യ മാസം മുതല്‍ ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് അദ്ദേഹം ഇന്ന് ബിഗ് ടിക്കറ്റ് പ്രതിനിധിയോട് പറഞ്ഞു. 10 സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റെടുക്കാറുള്ളത്.സാധാരണയായി താനാണ് നമ്പറുകള്‍ തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഒരു സുഹൃത്താണ് നമ്പറുകള്‍ സെലക്ട് ചെയ്‍തത്. അവധിക്ക് ശേഷം ഭാര്യയുമായി തിരികെ യുഎഇയില്‍ എത്തിയപ്പോള്‍ കൃത്യസമയത്തു തന്നെയാണ് ഈ സമ്മാനത്തുകയും തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് റെനീഷിന്റെ ഭാര്യ ഷാനിയ ഫാത്തിമയും ബിഗ് ടിക്കറ്റ് പ്രതിനിധിയോട് സംസാരിക്കവെ പറഞ്ഞു. ഈ മാസം ബിഗ് ടിക്കറ്റ് വാങ്ങുന്ന എല്ലാവര്‍ക്കും ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലൂടെ 1.2 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. കൂടാതെ മറ്റ് അഞ്ച് ക്യാഷ് പ്രൈസുകളും മാര്‍ച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar
Related Posts
Kuwait Eviction Ruling; താമസക്കാരെ ഒഴിപ്പിക്കാനാവില്ല; അതോറിറ്റിയുടെ ഉത്തരവ് റദ്ദാക്കി കുവൈറ്റ് ഭരണപരിഹാര കോടതി
Kuwait Cooperative Societies; ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; കുവൈറ്റിലെ സഹകരണ സംഘങ്ങളിൽ വ്യാപക പരിശോധന, കർശന മുന്നറിയിപ്പുമായി മന്ത്രാലയം