Posted By editor1 Posted On

കുവൈറ്റ് മൊസാഫർ, ബിൽസലാമ, മുന എന്നീ ആപ്പുകൾ താൽക്കാലികമായി നിർത്തിവച്ചു

കുവൈറ്റ് മൊസാഫർ, ബിൽസലാമ, മുന എന്നീ ആപ്പുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു. സസ്‌പെൻഷൻ 2022 ഫെബ്രുവരി 23 ബുധനാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആയിരിക്കും. കുവൈത്തിലേക്ക്‌ വരുന്ന യാത്രക്കാർക്ക് മൊസാഫർ ആപ്പിൽ റെജിസ്റ്റർ ചെയ്താൽ മാത്രമേ യാത്ര സാധ്യമാകുമായിരുന്നുള്ളൂ. ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് സഹായിക്കുന്ന ആപ്പ് ആയിരുന്നു ബിൽസലാമ, കുവൈറ്റിന് പുറത്ത് നൽകുന്ന പിസിആർ ടെസ്റ്റ് അക്രഡിറ്റേഷൻ നൽകുന്ന ആപ്പ് ആയിരുന്നു മുന. യാത്ര നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയ സാഹചര്യത്തിലാണ് ആപ്പുകൾ നിർത്തി വെച്ചത്. കുവൈത്തിലെ ആരോഗ്യ സ്ഥിതിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് മന്ത്രിസഭാ യോഗത്തിൽ വിശദീകരണം നൽകി. കോവിഡ് അണുബാധയുടെ പ്രതിദിന നിരക്ക് ഗണ്യമായ രീതിയിൽ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധിയെ അഭിമുഖീകരിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നത് തുടരാൻ മന്ത്രിമാരുടെ കൗൺസിൽ എല്ലാ പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar

Comments (0)

Leave a Reply

Your email address will not be published. Required fields are marked *