Posted By Editor Editor Posted On

കുവൈത്തിൽ പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച പ്രവാസി ആത്മഹത്യ ചെയ്‌തു

കുവൈത്ത് സിറ്റി:
കുവൈത്തില്‍ പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച പ്രവാസി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്‍തു. . 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം സാല്‍മിയയിലായിരുന്നു സംഭവംസുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച ശേഷം പ്രതി സാല്‍മിയയിലെ ഒരു കെട്ടിടത്തിലേക്ക് ഇയാള്‍ ഓടിക്കയറുകയായിരുന്നു. ഇയാളെ പിടികൂടാനായി പൊലീസുകാര്‍ പിന്തുടരുന്നതിനിടെ കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ കയറിയ യുവാവ് അവിടെ നിന്ന് താഴേക്ക് ചാടി. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. വാഹനിമിടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് പൊലീസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ഇടുപ്പെല്ലിനാണ് പരിക്കേറ്റതെന്ന് അധികൃതര്‍ അറിയിച്ചു. ആത്മഹത്യ സംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar

Comments (0)

Leave a Reply

Your email address will not be published. Required fields are marked *