കുവൈത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1329 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 614244 ആയി ഉയർന്നു . ഒരു മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത് , ഇരുപത്തിനാല് മണിക്കൂറിനിടെ 3492 പേർ രോഗമുക്തി നേടി. 20376 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 16658 പേർ ചികിത്സയിലും, 316 പേർ കോവിഡ് വാർഡുകളിലും ,80 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 6.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar
		
		
		
		
		
Comments (0)