കുവൈറ്റിൽ 5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ പുരോഗമിക്കുന്നു. രണ്ടാഴ്ചക്കുള്ളിൽ 5,000- ത്തിലധികം കുട്ടികൾ വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. ആദ്യ ഘട്ടത്തിൽ വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ള കുട്ടികൾക്കും, ഹൈറിസ്ക് കാറ്റഗറിയിലുള്ള കുട്ടികൾക്കുമാണ് വാക്സിൻ നൽകുന്നത്. വാക്സിൻ എടുക്കുന്നതിനുള്ള അപ്പോയ്ന്റ്മെന്റ് മാതാപിതാക്കളുടെ ഫോണിൽ മെസ്സേജ് ആയി ലഭിക്കുന്നതാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22
Related Posts
ജാഗ്രത! ടെലഗ്രാം വഴി പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം; ചതിക്കുഴിയിൽ വീഴരുതെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക്