2021 ലെ ആദ്യ 9 മാസത്തെ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ പ്രാഥമിക ഡാറ്റ അനുസരിച്ച്, 2020 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കുവൈറ്റിലെ പ്രവാസികളിൽ നിന്നുള്ള പണമയയ്ക്കൽ 8.5% വർദ്ധിച്ചു. 2021 ന്റെ ആദ്യ പാദത്തിൽ പ്രവാസികൾ അയച്ച തുക 1.36 ബില്യൺ ദിനാർ ആയിരുന്നു. രണ്ടാം പാദത്തിൽ ഇത് 1.39 ബില്യൺ ദിനാർ ആയി. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ഏകദേശം 1.36 ബില്യൺ ദിനാറുമാണ് അയച്ചത്. 2021 ലെ ആദ്യ 9 മാസങ്ങളിൽ കുവൈറ്റിലെ തൊഴിലാളികളുടെ മൊത്തം പണമയയ്‌ക്കൽ 4.12 ബില്യൺ ദിനാർ ആണ്. 8.5% സ്ഥിരമായ വർദ്ധനയോടെ, 2020-ലെ ഇതേ കാലയളവിൽ തൊഴിലാളികളുടെ പണമയയ്ക്കൽ 3.8 ബില്യൺ ദിനാറാണെന്നാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം കുവൈറ്റ് അടച്ചുപൂട്ടിയതും വേനൽക്കാലത്തും അവധിക്കാലത്തും പ്രവാസികൾ അവരുടെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാത്തതുമാണ് ഇക്കാലയളവിൽ പണമയയ്ക്കൽ വർധിക്കാൻ കാരണമായത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF