സാൽമിയയിൽ പ്രവാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി

സാൽമിയയിലെ തെരുവിൽ ഈജിപ്ഷ്യൻ പ്രവാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ സംഘം പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാൽമിയ മേഖലയിൽ ആളുകൾ തമ്മിലുണ്ടായ വഴക്കാണ് ഈജിപ്ഷ്യൻ പ്രവാസിയുടെ മരണത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. തുറന്ന ഗ്രൗണ്ടിലാണ് മർദ്ദനമേറ്റതിന്റെ പാടുകളോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്ത് നിന്ന് കത്തിയും ഉണ്ടായിരുന്നു. പ്രതികളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.  കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top