Posted By editor1 Posted On

ഡെലിവറി ആപ്പുകൾക്ക് മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം

ഡെ​ലി​വ​റി ആ​പ്പു​ക​ൾ അ​ധി​ക നി​ര​ക്ക്​ ഈടാ​ക്കു​ന്ന​തി​നെ​തി​രെ കു​വൈ​ത്ത്​ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യത്തിന്റെ മുന്നറി​യി​പ്പ്​. റസ്​​റ്റാ​റ​ൻ​റു​ക​ളു​ടെ ഇ​ൻ​വോ​യ്​​സി​ൽ കാ​ണി​ച്ച തു​ക​യേ​ക്കാ​ൾ അധികം തുക ഓ​ർ​ഡ​ർ, സ​ർ​വി​സ്, ഡെ​ലി​വ​റി എ​ന്നി​വ​ക്ക്​ ഈ​ടാ​ക്കാ​ൻ പാ​ടി​ല്ല. അം​ഗീ​ക​രി​ച്ച തു​ക​യി​ൽ അ​ധി​കം ഈ​ടാ​ക്കു​ന്ന സം​ഭ​വം ഉ​ണ്ടെ​ങ്കി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ പ​രാ​തി ന​ൽ​ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. പ​രാ​തി​യോ​ടൊ​പ്പം ഇ​ൻ​വോ​യ്​​സി​ന്റെ പ​ക​ർ​പ്പും വെ​ക്ക​ണം. കൂടാതെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ 135 എ​ന്ന ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ൽ പ​രാ​തി അ​റി​യി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *