Posted By editor1 Posted On

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച ഒന്നരലക്ഷം മയക്കുമരുന്ന് പിടിക്കൂടി

ലബനാനിൽ ഒന്നരലക്ഷം മയക്കുമരുന്ന് പിടിക്കൂടി. കു​വൈ​ത്തി​ലേ​ക്ക്​ ക​ട​ത്താ​നി​രു​ന്ന മ​യ​ക്കു​മ​രു​ന്ന്​ ഗുളികയാണ് ല​ബ​നാ​ൻ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടിയത്. 27 കിലോഗ്രാം മയക്കുമരുന്ന് ഗുളികയാണ് ചോക്ലേറ്റ് പൊതികളിലാക്കി കടത്താൻ ശ്രമിച്ചത്.
ക​ഴി​ഞ്ഞ മാ​സം ഓ​റ​ഞ്ചു​ക​ൾ​ക്കി​ട​യി​ലാക്കി കു​വൈ​ത്തി​ലേ​ക്ക്​ കടത്താൻ ശ്രമിച്ച 90 ല​ക്ഷം മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​യും പിടിച്ചെടുത്തിരുന്നു. ല​ബ​നാ​നി​ൽ നിന്ന് പഴങ്ങളുടെയും, പച്ചക്കറികളുടെയും ഇടയിൽ മയക്കുമരുന്ന് കടത്തുന്നതായി നേരത്തെ ആരോ​പ​ണ​മു​ണ്ട്. ല​ബ​നാ​നി​ലെ ബൈ​റൂ​ത്ത്​ തു​റ​മു​ഖ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ഗുളിക ക​ണ്ടെ​ത്തി​യ​ത്.​ കു​വൈ​ത്ത്​ ശക്തമാ​യ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ ല​ബ​നീ​സ്​ അ​ധി​കൃ​ത​രും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *