ലിബറേഷൻ ടവറിൽ പൊതുജന പ്രവേശനം ഇന്ന് മുതൽ.
കുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശത്തിൽ നിന്ന് വിമോചനം നേടിയതിന്റെ സ്മാരകമായി കുവൈത്ത് സിറ്റിയിൽ 1996 മാർച്ച് പത്തിന് ഉൽഘടനം നടത്തിയ ലിബറേഷൻ ടവറിൽ ഇന്നുമുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു. പ്രവേശനാനുമതി ലഭിക്കുന്നതിനായി ലിബറേഷൻ ടവർ വെബ്സൈറ്റിലൂടെ മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുക്കേണ്ടതുണ്ട്. 372 മീറ്റർ ഉയരമുള്ള ലിബറേഷൻ ടവർ ഗൾഫ് രാജ്യങ്ങളിലെയും അറബ് മേഖലയിലെയും തന്നെ ഏറ്റവും ഉയരം കൂടിയ ഒന്നാണ്. കൂടാതെ നിർമാണ സമയത്ത് ലോകത്തിലെ തന്നെ നാലാമത്തെ വലിയ ടവർ എന്ന പേരും ഇതിനു ഉണ്ടായിരുന്നു. കുവൈത്ത് സിറ്റിയുടെ ആകാശദൃശ്യം കാണാമെന്നതാണ് ടവറിന്റെ ആകർഷണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ് ടവർ സന്ദർശനത്തിന് ഉള്ള സമയം അതിൽ രാവിലെ ഒമ്പതു മുതൽ ഉച്ച ഒന്നുവരെ വിദ്യാർഥികൾക്കും സർക്കാർ വകുപ്പുകൾക്കുമാണ് പ്രവേശനം. തുടർന്ന് വൈകീട്ട് മൂന്നുമുതൽ രാത്രി ഒമ്പതുവരെയാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)