WATER, CURRENT
Posted By Editor Editor Posted On

ജല-വൈ​ദ്യു​തി​ മോ​ഷ​ണത്തിന് തടയിടാൻ ഒരുങ്ങി മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി: വെ​ള്ള​വും വൈ​ദ്യു​തി​യും മോ​ഷ്​​ടി​ക്കു​ന്നവർക്കെതിരെ കർശന നടപടികളുമായി ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യം. വെ​ള്ള​വും വൈ​ദ്യു​തി​യും മോ​ഷ്​​ടി​ക്കു​ന്ന​ത്​ ത​ട​യാ​ൻ ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യ​ത്തി​ലെ ജു​ഡീ​ഷ്യ​ൽ ക​ൺ​ട്രോ​ൾ ടീം ​ഉ​പ​മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ൽ ശ​മ്മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ശ​ർ​ഖ്, ദ​ഇ​യ്യ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന നടത്തുകയും ദ​ഇ​യ്യ​യി​ലെ ബാ​ച്ചി​ല​ർ താ​മ​സ സ്ഥ​ല​ത്തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കുകയും ചെയ്തിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn


ത​ക​ര​ഷീ​റ്റു​കൊ​ണ്ട്​ ഉ​ണ്ടാ​ക്കി​യ താ​ൽ​ക്കാ​ലി​ക ഷെ​ഡു​ക​ളി​ലും ചേ​രി​ക​ളി​ലും അ​ന​ധി​കൃ​ത​മാ​യി ക​ണ​ക്​​ഷ​ൻ എ​ടു​ക്കു​ന്ന​ത്​​ അ​ധി​കൃ​ത​ർ​ക്ക്​ അ​റി​യാം. ഇങ്ങനെ എടുക്കുന്ന കണക്ഷനുകൾ വൈ​ദ്യു​തി മ​ന്ത്രാ​ല​യ​ത്തി​നു​ണ്ടാ​കു​ന്ന ന​ഷ്​​ട​ത്തി​നു​പു​റ​മെ സു​ര​ക്ഷ​ക്കും ഭീ​ഷ​ണി​യാ​ണ്​ എന്നും അധികൃതർ വ്യക്തമാക്കി. ഇനിവരും ദിവസങ്ങളിലും വി​പു​ല​മാ​യ പ​രി​ശോ​ധ​നയുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. കാ​പി​റ്റ​ൽ, ഫ​ർ​വാ​നി​യ, ജ​ഹ്​​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി, വാ​ണി​ജ്യ മ​ന്ത്രാ​ല​യം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ഭ​വ​ന​ക്ഷേ​മ പ​ബ്ലി​ക്​ അ​തോ​റി​റ്റി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​വും പ​രി​ശോ​ധ​നകൾ നടക്കുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *