
ഈ ശൈത്യകാലത്ത് റൂം ഹീറ്ററുകൾ ഉപയോഗിക്കുന്നുണ്ടോ? എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഈ ശൈത്യകാലത്ത് ഇലക്ട്രിക് ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ദുബായ് മുനിസിപ്പാലിറ്റി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
“ഇലക്‌ട്രിക് ഹീറ്ററുകൾ ശൈത്യകാലത്ത് കുറഞ്ഞ താപനിലയിൽ പതിവായി ഉപയോഗിക്കാറുണ്ട്, പക്ഷേ അവ ദുരുപയോഗം ചെയ്യുന്നത് അപകടകരമാണ്. അപകടമോ സംഭവങ്ങളോ ഒഴിവാക്കാൻ ദുബായ് മുനിസിപ്പാലിറ്റിയുടെ നിർദ്ദേശങ്ങളും പ്രതിരോധ നടപടികളും പാലിക്കുക,എന്നാണ് ” പൗരസമിതി ട്വീറ്റിൽ പറഞ്ഞത്.
കുട്ടികളുടെ കൈയ്യെത്താത്ത ദൂരത്ത് സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക
വൈദ്യുതാഘാതം ഒഴിവാക്കാൻ ഈർപ്പമുള്ള സ്ഥലങ്ങളിലോ നനഞ്ഞ കൈകൾ കൊണ്ടോ ഹീറ്റർ ഓണാക്കരുത്
ഹീറ്റർ കോർഡ് താപ സ്രോതസ്സുകളിൽ നിന്ന് അകറ്റി നിർത്തുക
പരവതാനികൾക്കടിയിലൂടെയോ ഫുട്പാത്തിലൂടെയോ അത് കടത്തിവിടരുത്
ഹീറ്ററിന് ചുറ്റും മതിയായ ഇടം നൽകണം
ഉറങ്ങുമ്പോൾ അൺപ്ലഗ് ചെയ്തന്ന് കുട്ടികളുടെ കൈയ്യെത്താത്ത ദൂരത്ത് സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് ട്വിറ്ററിൽ ഉള്ളത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97
Comments (0)