കുവൈത്തിൽ ഫെബ്രുവരി പകുതിയോടെ ഒമിക്‌റോൺ വകഭേദം രൂക്ഷമായി വ്യാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ ആവശ്യകതകൾ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കർശനമാക്കുവാൻ ആരോഗ്യ മന്ത്രാലയം മന്ത്രി സഭയ്ക്ക് ശുപാർശ സമർപ്പിച്ചു. അതിനായി തിരക്കേറിയ മാളുകൾ, ഒത്തു കൂടാൻ സാധ്യതയുള്ള ഹാളുകൾ മുതലായ ഇടങ്ങളിൽ കേന്ദ്രീകരിച്ച് കൊണ്ട് നിയന്ത്രണം ശക്തമാക്കുക, പ്രതിരോധ കുത്തിവയ്പ്പുകൾ കൂടുതൽ പേരിലേക്ക് എത്തിക്കുക, അടച്ചിട്ട സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനു മാസ്ക് ധരിക്കൽ നിർബന്ധമാക്കുക, ആരോഗ്യ പ്രതിരോധ നടപടികൾ ലംഘിക്കുന്നവർക്കെതിരെ കനത്ത ശിക്ഷ നൽകുക മുതലായ നടപടികളും ആരോഗ്യ മന്ത്രാലയം സമർപ്പിച്ച ശുപാർശ്ശയിൽ ഉൾക്കൊലിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97
Home
Uncategorized
ആരോഗ്യ ആവശ്യകതകൾ നടപ്പിലാക്കുന്നതിന് മന്ത്രി സഭയ്ക്ക് ശുപാർശ സമര്പ്പിച്ച് ആരോഗ്യ മന്ത്രാലയം