ഒമാനിലെ ജെബൽ ഷംസ് കീഴടക്കി ചരിത്രം കുറിച്ച് കുവൈത്തികളായ 14 വനിതകൾ. അറേബ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണിത്. 3030 മീറ്റർ ഉയരം വരുന്ന കൊടുമുടി കീഴടക്കിയാണ് കുവൈത്തി വനിതകൾ വീരഗാഥ രചിച്ചത്. 15 പേരുടെ സംഘത്തിൽ 14 കുവൈത്തി വനിതകളും ഒരു ബഹറൈൻ സ്വദേശിയുണ്ടായിരുന്നു.
20 മുതൽ 45 വയസ് വരെയുള്ള വനിതകളാണ് ഇവർ. രാവിലെ ആറ് മണിക്ക് തുടങ്ങി ഏഴ് മണിക്കൂറുകൾ കൊണ്ടാണ് സംഘം ജെബൽ ഷംസ് കൊടുമുടി താണ്ടിയത്. ബുദ്ധിമുട്ടുള്ള ചരിവുകളും വലിയ കഷ്ടതകളും നേരിട്ടാണ് ഇവർ വിജയത്തിലെത്തിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97