കോവിഡ് വ്യാപനം: ആശുപത്രികളിലെ സജ്ജീകരണം വിലയിരുത്തി ആരോഗ്യ മന്ത്രി
രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ ഈദിന്റെ നേതൃത്വത്തിൽ ആശുപത്രികളിലെ സജ്ജീകരണങ്ങളും തയാറെടുപ്പും വിലയിരുത്തി. യോഗത്തിൽ ആശുപത്രി ഡയറക്ടർമാരും പങ്കെടുത്തു. കുവൈത്തിലും പ്രതിദിന കേസുകളും ചികിത്സയിലുള്ളവരുടെ എണ്ണവും വർധിക്കുന്നതും .മേഖലയിലെ ചില രാജ്യങ്ങളിൽ ഗുരുതരാവസ്ഥയുള്ളവരുടെ എണ്ണവും മരണനിരക്കും വർധിച്ച സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേർന്നത്. യോഗത്തിൽ കോവിഡ് വാർഡുകളുടെയും തീവ്രപരിചരണ വിഭാഗങ്ങളുടെയും എണ്ണമെടുക്കുകയും അവയെ എത്രത്തോളം വർധിപ്പിക്കാൻ കഴിയുമെന്ന് വിലയിരുത്തുകയും ചെയ്തു. എന്നാലിപ്പോൾ ആശങ്കയുടെ ആവശ്യം ഇല്ലെന്നും രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ വെല്ലുവിളികളെ നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97
Comments (0)