കുവൈത്ത് അർദിയ പ്രദേശത്ത് ഇന്നു പുലർച്ചെ വീടിന്റെ താഴത്തെ നിലയിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരി മരണമടഞ്ഞു. കൂടാതെ അപകടത്തെ തുടർന്ന് 3 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് അഗ്നി ശമനസേന പൊതു സമ്പർക്ക വിഭാഗം അറിയിച്ചു. മരണമടഞ്ഞ വേലക്കാരി അപകട സമയത്ത് വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു. എന്നാൽ അഗ്നി ശമനസേനാ വിഭാഗം സ്ഥലത്ത് എത്തുന്നതിനു മുമ്പ് വേലക്കാരി രക്ഷപ്പെടാനായി താഴോട്ട് ചാടിയതാണ് അപകടത്തിന് ഇടയായത്. അർദിയ, ജലീബ് അൽഷുയൂഖ് എന്നീ കേന്ദ്രങ്ങളിൽ നിന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. രക്ഷാപ്രവർത്തനത്തിനിടയിൽ സേനാംഗങ്ങളിൽ ഒരാൾക്ക് പരിക്കേറ്റട്ടുണ്ട്. അപകട കാരണം കണ്ടെത്താൻ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6