Posted By editor1 Posted On

2022 ജനുവരി : ആദ്യ 12 ദിവസത്തിൽ കുവൈത്തിൽ എത്തിയത് 148,000 ആളുകൾ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. മൂടൽമഞ്ഞ് മൂലം തടസപ്പെട്ടിരുന്ന പ്രവർത്തങ്ങളാണ് ഇന്നലെ രാവിലെ പുനരാരംഭിച്ചത്. ബുധനാഴ്ച രാത്രി മുതലുള്ള മൂടൽമഞ്ഞ് മൂലം 11 വിമാനങ്ങൾ കുവൈത്തിൽ ഇറക്കാൻ സാധിച്ചില്ല. ഈ വിമാനങ്ങൾ അടുത്ത വിമാനത്താവളങ്ങളിൽ മാറ്റുകയായിരുന്നു. 1,349 വിമാനങ്ങളാണ് കുവൈത്തിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടത്. 2022 ജനുവരിയിലെ ആദ്യ 12 ദിവസങ്ങളിൽ മാത്രം രാജ്യത്ത് 148,000 പേരാണ് എത്തിയത്. ഈ കാലയളവിൽ ആകെ 2,694 വിമാനങ്ങളാണ് കുവൈത്ത് വിമാനത്താവളം വഴി സർവ്വീസ് നടത്തിയത് എന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട് . 1,345 വിമാനങ്ങളാണ് കുവൈത്തിലേക്ക് വന്നത്. ഇത്രയും വിമാന സർവ്വീസുകളിലായി ആകെ 147,184 പേർ രാജ്യത്തേക്ക് എത്തി. ഇതിൽ 124,294 പേർ യാത്ര ചെയ്തുവെന്നും കണക്കുകളിൽ പറയുന്നുണ്ട് . വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/GhRU3BfvxTa92p8QiTy4H7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *