കുവൈറ്റ് സിറ്റി : ശക്തമായ മൂടൽമഞ്ഞ് കാരണം കുവൈത്തിൽ കാലാവസ്ഥാവ്യതിയാനത്തിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതുകൊണ്ട് തന്നെ ദൂരക്കാഴ്ച കുറവാകുന്നതിനാൽ വാഹനമോടിക്കുമ്പോൾ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട് . മൂടൽ മഞ്ഞു കാരണം തിരശ്ചീന ദൃശ്യപരത കുറയുമെന്നും രാത്രിയിൽ നേരിയ കാറ്റും, തണുത്ത കാലാവസ്ഥയും അനുഭവപ്പെടാനും സാധ്യതയുണ്ടന്നാണ് റിപ്പോർട്ട് . ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുനടക്കുമെന്നും, പകൽ സമയത്ത് താപനില 10 ഡിഗ്രി വരെ താഴുകായും ചെയ്യുമെന്നും നിരീക്ഷകർ വ്യകതമാക്കി. അതേസമയം, എന്നാൽ വിമാനത്താവളത്തിൽ വിമാന ഗതാഗതം സാധാരണ നിലയിലാണെന്നും, പരിമിതമായ എണ്ണം ഫ്ലൈറ്റുകൾക്ക് മാത്രം യാത്രയിൽ നേരിയ കാലതാമസം ഉണ്ടായെന്നും സിവിൽ_ഏവിയേഷൻ അറിയിച്ചു. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/Fd9hbqHUPsT4TCzioTv9Ku