Posted By editor1 Posted On

കൊറോണ രോഗബാധിതർക്കുള്ള പ്രവേശനത്തിന് ഡിജിസിഎ സർക്കുലർ പുറപ്പെടുവിച്ചു

കൊറോണ വൈറസ് ബാധിച്ചവരെ അവരുടെ അണുബാധ കാലാവധി പൂർത്തിയാക്കിയ ശേഷം രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന സർക്കുലർ പുറപ്പെടുവിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. 2022 ജനുവരി 12 മുതലാണ് നിയമം പ്രാബല്യത്തിൽ വരുക. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തിക്കുന്ന എയർലൈനുകൾക്ക് ഇതിന്റ വിശദ വിവരങ്ങൾ നൽകിയിട്ടുണ്ട്. സർക്കുലറിൽ പറയുന്നത് അനുസരിച്ച്, വാസിനേഷൻ എടുത്ത യാത്രക്കാർ രാജ്യത്ത്‌ പ്രവേശിക്കുന്നതിനു മുമ്പ്‌ 7 മുതൽ 28 ദിവസം വരെയുള്ള കാലാവധിക്ക്‌ ഇടയിൽ നടത്തിയ പോസിറ്റീവ്‌ പി. സി. ആർ സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം. അതേ സമയം വാക്സിനേഷൻ പൂർത്തിയാക്കാത്ത യാത്രക്കാരനാണു എത്തുന്നതെങ്കിൽ രാജ്യത്ത്‌ പ്രവേശിക്കുന്ന തിയ്യതിക്ക്‌ മുമ്പ്‌ 10 നും 28 ദിവസത്തിനും ഇടയിൽ നടത്തിയ പോസിറ്റീവ്‌ പി. സി. ആർ. സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം എന്നാണു നിബന്ധന മുൻ കാബിനറ്റ് തീരുമാനങ്ങൾ പരിഗണിച്ച് കുവൈറ്റ് പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 00;1 മുതൽ പുതിയ നടപടികൾ പ്രാബല്യത്തിൽ വരുമെന്നും ഡി.ജി.സിഎ അറിയിച്ചു. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/Fd9hbqHUPsT4TCzioTv9Ku

https://www.pravasivarthakal.in/2022/01/10/indian-man-wins-abu-dhabi-big-ticket-draw-acquired-50-lakhs/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *