Posted By Editor Editor Posted On

വിസ റദ്ദാക്കൽ :സുപ്രധാന ഉത്തരവുമായി കുവൈത്ത് മാൻ പവർ അതോറിറ്റി

കുവൈത്ത് സിറ്റി∙ തൊഴിലാളികൾക്ക് അനുകൂലമായ സുപ്രധാന ഉത്തരവുമായി മാൻ പവർ അതോറിറ്റി കുവൈത്തിൽ വീസ റദ്ദ് ചെയ്യുന്നതിന് തൊഴിലാളി നേരിട്ട് ലേബർ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്ന് മാൻപവർ അതോറിറ്റി ഉത്തരവിട്ടു. ഒരു സെക്ടറിൽ നിന്ന് മറ്റൊരു സെക്ടറിലേക്ക് ഇഖാമ മാറ്റുന്നതിനും നേരിട്ടു ഹാജരാകണം. ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് തൊഴിലാളിക്ക് മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമായെന്ന് ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് അതോറിറ്റി വക്താവ് അസീൽ അൽ മസ്‌യദ് ‌ പറഞ്ഞു. സെക്ടർ മാറുന്നതിന് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഹാജരാക്കണം.അതേസമയം വിദേശികൾക്ക് തൊഴിലിടങ്ങളിൽ നിന്നുള്ള സേവനാകൂല്യം ‌ലഭിക്കണമെങ്കിൽ അവർ കുവൈത്തിൽ തുടരില്ല എന്നത് ഉറപ്പാക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ഭരണഘടനാ കോടതി വിധിച്ചു.
കുവൈത്തിൽ തന്നെ തുടരുന്നവർക്ക് ആദ്യം തൊഴിലെടുത്ത സ്ഥാപനത്തിൽനിന്നുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ലെന്ന തീരുമാനത്തിനെതിരെയാണ് കോടതി നടപടി.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.https://chat.whatsapp.com/HO4ICZFoLkR1fgnCE1WGv8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *