‘കോവിഡ് സുനാമി’ കരുതിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ഡെൽറ്റ വേരിയന്റുകളോടൊപ്പം പുതുതായി കണ്ടെത്തിയ വകഭേദമായ ഒമിക്രോണും വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ‘കോവിഡ് സുനാമി’ എന്നതിന് സമാനമായ അവസ്ഥയുണ്ടായെക്കാമെന്ന് ലോകാരോഗ്യ സംഘടന. ഡെല്‍റ്റ വകഭേദം പോലെ തന്നെ കൂടുതല്‍ വ്യാപന ശേഷിയുള്ളതായി ഒമിക്രോണ്‍ മാറിയേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബുധനാഴ്ച ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ആഗോളതലത്തില്‍ പുതുതായി വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 11 ശതമാനമായി വര്‍ധിച്ച സാഹചര്യത്തില്‍ വരാനിരിക്കുന്ന ആരോഗ്യ അപകടാവസ്ഥ മുന്നില്‍ക്കാണ്ടാണ് ആശങ്ക പങ്കുവെച്ചത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm
ആദ്യഘട്ടം മുതല്‍ കോവിഡ് -19 നേരിടുന്നതിനായി ജീവിതം മാറ്റിവെച്ച ആരോഗ്യ പ്രവര്‍ത്തകരെയും ജനങ്ങളുടെ ജീവിതത്തെയും ഉപജീവന മാര്‍ഗ്ഗങ്ങളെയും ഇത് വീണ്ടും പ്രതിസന്ധിയിലാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസി പ്രോഗ്രാം എക്‌സിക്യുട്ടീവ് ഡയറക്ടർ മൈക്ക് റയാൻ പറയുന്നതനുസരിച്ച്, ഒമിക്രോണ്‍ കൂടുതൽ ആളുകളിലേക്ക് പകരുകയും കുറഞ്ഞ ഇൻകുബേഷൻ കാലയളവിനുള്ളില്‍ രോഗം പ്രകടമാകുകയും ചെയ്യും. എന്നാല്‍ പലരിലും നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് അനുഭവപ്പെടുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm\
Comments (0)