ട്രാഫിക് വിഭാഗത്തിന്റെ പരിശോധനയില്‍ 274 നിയമലംഘനങ്ങള്‍ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അല്‍ ഷുയൂഖ് ഏരിയയില്‍ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയില്‍ 274 നിയമലംഘനങ്ങള്‍ കണ്ടെത്തി. കുവൈത്ത് മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പുകളിലാണ് വ്യാപക പരിശോധന നടത്തിയത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഈ പ്രദേശത്ത് നിന്ന് 274 നിയമ ലംഘനങ്ങളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
ഇതില്‍ 80 എണ്ണം ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ്. മോഷ്ടിച്ച വാഹനങ്ങളും ഈ ഭാഗത്ത് നിന്ന് കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങളില്‍ മുനിസിപ്പാലിറ്റി സ്റ്റിക്കറുകള്‍ പതിച്ചു. ഇലക്ട്രിസിറ്റിയുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ മിനിസ്ട്രി 33 ഗ്യാരെജുകളിലേക്കുള്ള വൈദ്യുതി ബന്ധം ഒഴിവാക്കി. കടുത്ത നിയമ ലംഘനം നടത്തിയ 3 പേരെ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അറസ്റ്റ് ചെയ്തു.
Comments (0)