കുവൈത്ത് സിറ്റി: ഭര്‍ത്താവ് പൊതു സ്ഥലത്ത് വെച്ച് മര്‍ദ്ദിച്ചുവെന്ന് പരാതി. ജോര്‍ദാനിയന്‍ യുവതിയാണ് ഭര്‍ത്താവിനെതിരെ പോലിസില്‍ പരാതി നല്‍കിയത്. യുവതി പുറത്തിറങ്ങിയ സമയത്ത് ഇയാള്‍ പിന്തുടര്ന്ന് വന്ന് ജനമധ്യത്തില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇവരുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിന്റെ പോലിസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങള്‍ കാരണമാണ് മര്‍ദ്ദിച്ചതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O