കുവൈത്ത് സിറ്റി: ശരീരമാകെ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് കുവൈത്തില്‍ അറസ്റ്റിലായി. കുവൈത്തിലെ അല്‍ ഫഹാഹീലില്‍ ആയിരുന്നു പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് കയ്യില്‍ ലൈറ്ററുമായി നിന്ന് ഈജിപ്ഷ്യന്‍ പൗരന്‍ ആത്മഹത്യാഭീഷണി നടത്തിയത്. കൂടെ താമസിക്കുന്നവര്‍ വിവരം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് പോലിസെത്തി ഇയാളെ പിന്തിരിപ്പിച്ചത്. ആത്മഹത്യാ ഭീഷണി നടത്തിയതിന്റെ പേരിലുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇയാളെ കുവൈത്തില്‍ നിന്ന് നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ആത്മഹ്യാ ഭീഷണി നടത്താനുള്ള കാരണം വ്യക്തമായിട്ടില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O