കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനി മുതല്‍ 16 വയസും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ പദ്ധതി. 16 ന് മുകളിലുള്ളവര്‍ക്കും വാക്‌സിൻ ബൂസ്റ്റർ ഷോട്ടിന് അർഹതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. മിഷ്‌റഫ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിലെ വാക്‌സിനേഷൻ സെന്റർ അപ്പോയിന്റ്‌മെന്റ് ഇല്ലാതെയാണ് ബൂസ്റ്റര്‍ഡോസ് നല്‍കുന്നതെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് ബൂസ്റ്റര്‍ ഡോസ് എടുക്കാൻ ആഗ്രഹിക്കുന്നവർ അപ്പോയിന്റ്മെന്റ് എടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O