യൂറോപ്പില്‍ നിന്നെത്തുന്നവരില്‍ കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടുന്നു

കുവൈത്ത്‌ സിറ്റി: ഒമിക്രോണ്‍ കണ്ടെത്തിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് വരുന്നവരില്‍ കോവിഡ് പോസിറ്റിവ് കേസുകള്‍ ധാരാളം കണ്ടുവരുന്നതായി ആരോഗ്യ മന്ത്രി ഡോ.ബാസിൽ അൽ സബാഹ്‌ പറഞ്ഞു.  എന്നാല്‍ രാജ്യത്ത് കോവിഡ്ന്‍റെ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ പുതുതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവരില്‍ കര്‍ശന പരിശോധനകള്‍ നടത്തുന്നത് തുടരുകയാണ്. പ്രതിരോധ മാർഗ നിർദേശങ്ങൾ എല്ലാവരും ഒരുപോലെ പാലിക്കേണ്ടതുണ്ട്. രാജ്യത്തിന്‌ പുറത്തേക്കും തിരിച്ചും യാത്രകള്‍ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ തന്നെ മാസ്ക് ധരിക്കുക, അകലം പാലിക്കുക, ആളുകള്‍ കൂട്ടംകൂടുന്നത് പരമാവധി ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top