കുവൈത്തില്‍ റെസിഡന്‍സ് നിയമങ്ങള്‍ ലംഘിച്ച 72 പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ റെസിഡന്‍സ് നിയമങ്ങള്‍ ലംഘിച്ച 72 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വിദേശികള്‍ താമസിക്കുന്ന സുലൈബിയ ഇന്ഡസ്ട്രീസ് ഏരിയയിലും ദലീജ് ഏരിയയിലുമുള്ള ആളുകളെയാണ് അറസ്റ്റ് ചെയ്തത്. റെസിഡന്‍സ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഈയിടെ വീണ്ടും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നിയമലംഘനങ്ങള്‍ കണ്ടെത്താനായി നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്നെത്തിയ ജോലിക്കാരെ വ്യക്തിഗതമായോ മറ്റേതെങ്കിലും സ്പോന്‍സറുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തവരെയോ ജോലിക്കായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പരില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GxLoPCehQpxBvCADcgPIeR

Related Posts

Leave a Reply

Your email address will not be published. Required fields are marked *