Posted By user Posted On

ഫ്രാന്‍സ്, ഇറാന്‍ എന്നിവിടങ്ങളിലെ പക്ഷികളുടെ ഇറക്കുമതി തടഞ്ഞ് കുവൈത്ത്

കു​വൈ​ത്ത്​ സി​റ്റി: ഇ​റാ​ൻ, ​ഫ്രാ​ൻ​സ്​​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ തീവ്ര വ്യാ​പ​ന​ശേ​ഷി​യു​ള്ള പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇവിടങ്ങളില്‍ നിന്നുള്ള പക്ഷികളുടെ ഇറക്കുമതി കുവൈത്ത് താല്‍ക്കാലികമായി നിരോധിച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തെന്ന് കാ​ർ​ഷി​ക, മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നവയില്‍ രോ​ഗാ​ണു​ബാ​ധ ക​ണ്ടെ​ത്തി​യാ​ൽ തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​വര്‍ തന്നെ വ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ കാ​ർ​ഷി​ക, മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. പു​തി​യ​തും ശീ​തീ​ക​രി​ച്ച് സൂക്ഷിക്കുന്നതുമായ മാം​സം, മു​ട്ട എന്നിവ​ക്കും വി​ല​ക്ക്​ ബാ​ധ​ക​മാ​ണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

Comments (0)

Leave a Reply

Your email address will not be published. Required fields are marked *