സ്നാപ് ചാറ്റിലൂടെ പണമുണ്ടാക്കാന്‍ സ്വകാര്യ രംഗങ്ങള്‍ കാമുകന് അയച്ചുകൊടുത്ത യുവതിക്ക് ശിക്ഷ വിധിച്ചു

കുവൈത്ത് സിറ്റി: ഭർത്താവിനോടോപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ക്ലിപ്പുകൾ സ്നാപ് ചാറ്റില്‍ അപ്ലോഡ് ചെയ്യാനായി കാമുകന് അയച്ച കേസില്‍ യുവതിക്ക് ശിക്ഷ വിധിച്ചു. സ്നാപ് ചാറ്റില്‍ ഫോളോവേഴ്സ്ന്‍റെ എണ്ണം കൂട്ടുന്നതിനായാണ് യുവതി ഭര്‍ത്താവറിയാതെ വിഡിയോ ചിത്രീകരിച്ചത്. ഇതുവഴി സാമ്പത്തികനേട്ടം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം, പലതവണ വിഡിയോ ചിത്രീകരിക്കുകയും  കാമുകന് അയക്കുകയും സ്നാപ് ചാറ്റില്‍ അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

സംഭവത്തില്‍ യുവതിക്കും കാമുകനും ഒരുപോലെ പങ്കുള്ളതിനാല്‍ ക്രിമിനൽ കോടതി യുവതിക്കും കാമുകനും കഠിനാധ്വാനത്തോടെയുള്ള അഞ്ച് വർഷം തടവും 5000 ദിനാര്‍ വീതം പിഴയും വിധിച്ചു. 2019 മുതൽ 2020 ഒക്‌ടോബർ 20 വരെയുള്ള കാലയളവിൽ സദാചാര വിരുദ്ധമായ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി. തെളിവുകളുടെ അടിസ്ഥാനത്തില്‍ യുവതിക്കും കാമുകനുമെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.സ്‌നാപ്ചാറ്റിലെ “ഈവ്സ് വേൾഡ്” അക്കൗണ്ടിലൂടെയാണ് ഇത് പുറത്ത് വന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top