Posted By user Posted On

യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം; ഇനി ശനിയും ഞായറും അവധി

വാരാന്ത്യ അവധിയില്‍ വീണ്ടും മാറ്റം വരുത്തി യുഎഇ. പുതിയ മാറ്റമനുസരിച്ച് പ്രവൃത്തി സമയം കുറയും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ എന്നിവയും വാരാന്ത്യ അവധിയായി മാറും. ഇതോടെ വെറും നാലര ദിവസമായിരിക്കും പ്രവൃത്തി ദിവസമെന്ന് അധികൃതര്‍ വ്യക്തമാക്കി. എല്ലാ ഫെഡറല്‍ സര്‍ക്കാര്‍ വകുപ്പുകളും 2022 ജനുവരി 1 മുതല്‍ പുതിയ വാരാന്ത്യത്തിലേക്ക് മാറും. സര്‍ക്കാര്‍ വകുപ്പുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച പകുതി ദിവസം കൂടി അവധി ലഭിക്കും. സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട് പ്രത്യേക നിര്‍ദേശങ്ങളോ മാര്‍ഗനിര്‍ദേശങ്ങളോ നല്‍കിയിട്ടില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

ഫെഡറല്‍ ജീവനക്കാര്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ 7.30 മുതല്‍ 3.30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചവരെയും ജോലി ചെയ്താല്‍ മതിയെന്നാണ് പുതിയ തീരുമാനം. വെള്ളിയാഴ്ചകളില്‍ ഫ്‌ലെക്‌സിബിള്‍ വര്‍ക്കിംഗ്, വര്‍ക്ക് ഫ്രം ഹോം ഓപ്ഷനുകള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15-ന് പ്രഭാഷണങ്ങളും പ്രാര്‍ത്ഥനകളും നടക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

Comments (0)

Leave a Reply

Your email address will not be published. Required fields are marked *