Posted By user Posted On

കര്‍ശന പരിശോധന, സുരക്ഷിതമല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു. ജനറൽ ട്രാഫിക്ക് ഡിപ്പാട്ട്മെന്റിലെ ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാ​ഗം രാജ്യത്തെ എല്ലാ ​ഗവർണറേറ്റുകളിലുമായി നടത്തിയ കർശന പരിശോധനയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമല്ലാത്ത നിരവധി വാഹനങ്ങളാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന തരത്തിലുള്ള വാഹങ്ങള്‍, സുരക്ഷിതമല്ലാത്ത ടയറുകള്‍ ഉപയോഗിച്ചവ തുടങ്ങി വിവിധ തരത്തിലുള്ള സുരക്ഷാ വീഴ്ചകള്‍ വാഹനങ്ങളില്‍ കണ്ടെത്തി. ഫർവാനിയ ​ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടാമതുള്ളത് അഹമ്മദി ​ഗവർണറേറ്റും പിന്നാലെ ജഹ്റ ​​ഗവർണറേറ്റുമാണ്. വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

Comments (0)

Leave a Reply

Your email address will not be published. Required fields are marked *