Posted By user Posted On

സ്വദേശിവത്കരണം: കുവൈത്ത് നഗരസഭയിലെ 58 പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയിലെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 58 പ്രവാസി ജീവനക്കാരെ മാറ്റാന്‍ സിവില്‍ സര്‍വിസ് കമ്മിഷന്‍ നിര്‍ദേശിച്ചു. അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് വിഭാഗത്തിലെ 26 ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും. സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമാണിതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

സ്വദേശിവത്കരണ നയങ്ങള്‍ നടപ്പക്കെണ്ടാതിന്റെ ആവശ്യകതയെക്കുറിച്ച് സിഎസ്‌സി പൊസിഷൻസ് റാങ്കിംഗ് ആൻഡ് ബഡ്ജറ്റ് വകുപ്പ് ഡയറക്ടർ ഐഷ അൽ മുതവ മുനിസിപ്പാലിറ്റിക്ക് നല്‍കിയ കത്തില്‍ വിശദീകരിച്ചു. പ്രവാസികളെ മാറ്റി പകരം സ്വദേശികളെ നിയമിക്കാന്‍ തുടങ്ങിയതിന്റെ അഞ്ചാം വര്‍ഷമാണ്‌ 2022- 23. നിലവില്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ശതമാനം, അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ ബജറ്റ് എന്നിവയെസംബന്ധിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ട്. സ്വദേശി വത്ക്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായി കുവൈത്ത് ഇതര ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടികള്‍ അതത് പ്രവര്‍ത്തക സമിതികള്‍ കൈക്കൊള്ളണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

Comments (0)

Leave a Reply

Your email address will not be published. Required fields are marked *