അധിക പ്രതിഫലത്തിന് അര്‍ഹരായ ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടികയ്ക്ക് അംഗീകാരം

കുവൈത്തില്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായിക്കൊണ്ട് അധിക പ്രതിഫലത്തിന് അർഹരായ മുൻനിര ആരോഗ്യ  പ്രവർത്തകരുടെപട്ടികയ്ക്ക് സിവിൽ സർവീസ് കമ്മീഷൻ രണ്ടാം തവണയും അംഗീകാരം നൽകി. നേരത്തെ തയ്യാറാക്കിയ പട്ടികപ്രകാരം 174 ദശലക്ഷം ദിനാർ വിതരണം ചെയ്യുമെന്നായിരുന്നു തീരുമാനം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga

എന്നാല്‍,  കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സിന്റെ കൊറോണ എമർജൻസി കമ്മിറ്റി പുറപ്പെടുവിച്ച തീരുമാനത്തിന് അനുസൃതമായി ആദ്യ പട്ടികയിൽ ഭേദഗതി വരുത്തിയ ശേഷമാണ് പുതിയ പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. ഇതുപ്രകാരം മെഡിക്കൽ, ടെക്‌നിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് കേഡറുകളില്‍  ജോലി ചെയ്യുന്നവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സിവിൽ സർവീസ് കമ്മീഷൻ അംഗീകരിച്ച പുതിയ  പ്രസ്താവന ധനകാര്യ മന്ത്രാലയത്തിന് അയച്ചു.

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top