Posted By user Posted On

26 സ്കൂളുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനൊരുങ്ങി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റ് സിറ്റി: വെസ്റ്റ് അബ്ദുല്ല മുബാറക്കിലെ 26 സ്‌കൂളുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എല്ലാ വിദ്യാഭ്യാസ ഘട്ടങ്ങളും ഉള്‍ക്കൊള്ളാന്‍ ലക്ഷ്യമിടുന്നതാണ് ഈ സ്കൂളുകള്‍. ഇവയില്‍ ചിലത് നിര്‍മാണത്തിന്റെ ആരംഭഘട്ടത്തിലാണ്,മറ്റുള്ളവ അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തേണ്ടവയും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

2022-2023 അധ്യയന വർഷത്തിൽ ഈ സ്കൂളുകളില്‍ മിക്കതും പ്രവർത്തനക്ഷമമാകുമെന്നാണ് അധികൃതര്‍ ഉറപ്പ് നല്‍കുന്നത്. ഈ സ്‌കൂളുകൾക്കായി വിദ്യാഭ്യാസ, ഭരണസംവിധാനങ്ങൾ തയ്യാറാക്കുന്നതിനും അധ്യാപകരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള പ്രവേശന നിരക്ക് വ്യക്തമാക്കുന്നതിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ കൂട്ടിച്ചേർത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

പുതിയ സയന്‍സ് വിഷയങ്ങളുമായി ബന്ധപ്പെട്ട കോഴ്സുകൾ നടപ്പാക്കുന്നതിന് മുമ്പ് സിവിൽ സർവീസ് കമ്മീഷനുമായി (സിഎസ്‌സി) ഏകോപിപ്പിക്കാനുള്ള സർവകലാശാലയുടെ നിർദ്ദേശം പരിഗണിക്കേണ്ടതുണ്ടെന്ന് കുവൈറ്റ് യൂണിവേഴ്സിറ്റി ആക്ടിംഗ് സെക്രട്ടറി ജനറൽ ഡോ മർദി അൽ അയ്യാഷ് വെളിപ്പെടുത്തി, അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *