കുവൈത്ത് സിറ്റി: ഒമിക്രോണ്‍ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അമിതമായ ആശങ്ക ആവശ്യമില്ലെന്നും രാജ്യത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും സർക്കാർ വക്താവ് താരിഖ് അൽ മിസ്‌റം പറഞ്ഞു. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹിന്‍റെ നേതൃത്വത്തിൽ നടന്ന മിനിസ്റ്റീരിയൽ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
പുതിയ വകഭേദമായ ഒമിക്രോണ്‍ സംബന്ധിച്ച കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇതിനോടകം തന്നെ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചതായും താരിഖ് വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
വിദേശത്ത് നിന്ന് വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ യാത്രാചരിത്രം കര്‍ശനമായി പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാന്‍ നടപടിയെടുക്കണമെന്നും സിവില്‍ ഏവിയേഷന്‍ അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു. വൈറസ് വ്യാപനം വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വാക്സിന്‍ എടുക്കാത്തവര്‍ ഉടന്‍ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. കുവൈത്തിലെ ആരോഗ്യ സാഹചര്യത്തെ കുറിച്ച് യോഗത്തില്‍ ആരോഗ്യമന്ത്രി ഡോ. ബേസിൽ അൽ ഹമൂദ് അൽ സബ വിശദീകരിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT