Posted By user Posted On

സര്‍ക്കാര്‍ കോണ്‍ട്രാക്ടുകളില്‍ കുവൈത്തികള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള നടപടികള്‍ ശക്തമാക്കുന്നു

സര്‍ക്കാര്‍ കോണ്‍ട്രാക്ട് ജോലികളിലും അനുബന്ധ പ്രോജക്ടുകളിലും കൂടുതല്‍ സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി. ഇതിന്‍റെ മുന്നോടിയായി പബ്ലിക് വര്‍ക്സ് വകുപ്പിന് കീഴില്‍ നിലവിലുള്ള പ്രോജക്ടുകള്‍ നടപ്പാക്കാനായി കൂടുതല്‍ സ്വദേശി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അനുമതി തേടിയിട്ടുണ്ട്. ഔദ്യോഗിക അംഗീകാരം ലഭിച്ചാല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID

എല്ലാ മേഖലകളിലും സ്വദേശിവത്കരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പൊതുമേഖല, സ്വകാര്യമേഖല എന്നിവയില്‍ ഒരുപോലെ സ്വദേശികള്‍ക്ക് അവസരം ലഭിക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്നവര്‍ക്കിടയിലെ വ്യതാസം മാറ്റിവെച്ച് സമത്വം ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. വരാന്‍ പോകുന്ന ഗവണ്മെന്റ് കരാര്‍ ജോലികള്‍ പ്രധാനമായും യൂണിവേഴ്സിറ്റി ബിരുദം നേടിയവര്‍, ഡിപ്ലോമ, ഹൈസ്കൂള്‍ ഡിപ്ലോമ, ബിരുദവും അനുഭവ സമ്പത്തുമുള്ള യുവാക്കള്‍ എന്നിവരെയാണ് ലക്ഷ്യം വെക്കുന്നത്. ഗവണ്‍മെന്‍റ് കോണ്ട്രാക്റ്റ് ജോലികളില്‍ 116 അവസരങ്ങളാണ് കുവൈത്ത് സ്വദേശികള്‍ക്കായി ഒരുങ്ങുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID

കരാര്‍ ജോലികളില്‍ നിയമനം ലഭിക്കുന്നവരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കേണ്ടാതിനാല്‍ ആദ്യ കരാര്‍ അവസാനിക്കുന്നതോടെ അടുത്ത ജോലിയിലേക്ക് മാറ്റം നല്‍കും. വേതനം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയില്‍ കുറവ് വരുത്താതെയാണ് ഇത്തരത്തില്‍ ജോലി മാറ്റം നല്‍കുന്നത്. പബ്ലിക് വര്‍ക്സ് മിനിസ്ട്രി 111 പ്രോജക്ടുകള്‍ പുതുതായി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ഇവയിലെല്ലാം തന്നെ ധാരാളം ജോലി സാധ്യതകളുണ്ട്,മാതമല്ല, നിലവിലുള്ള 78 പ്രോജക്ടുകളിലും ധാരാളം സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ തുടരുകയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID

Comments (0)

Leave a Reply

Your email address will not be published. Required fields are marked *