Posted By user Posted On

കുവൈറ്റ് ഫ്രൈഡേ മാര്‍ക്കറ്റില്‍ വ്യാജമദ്യം പിടിച്ചെടുത്തു, 493 ബോട്ടില്‍ മദ്യം കണ്ടെത്തിയത് മിനി ബസില്‍ നിന്ന്

കുവൈത്ത് സിറ്റി:  ഫ്രൈഡേ മാര്‍ക്കറ്റിലെത്തിയ മിനി ബസില്‍ നിന്ന് 493 ബോട്ടിൽ പ്രാദേശിക നിർമ്മിത മദ്യം ജനറൽ ട്രാഫിക്ക് ഡിപ്പാർട്ട്മെന്‍റ് പിടിച്ചെടുത്തു. സംശയാസ്പദമായ സാഹചര്യത്തില്‍ മാർക്കറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ബസ് പട്രോളിംഗ് സംഘം പരിശോധിക്കുകയായിരുന്നു. മേജർ സലീം അബ്ദുള്ള അൽ റാദൻ്റെ നേതൃത്വത്തിലുള്ള ഫർവാനിയ ഗവര്ണറേറ്റ് പട്രോളിംഗ് സംഘത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID

ബസില്‍ നിന്ന് 493 ബോട്ടിലുകളാണ് കണ്ടെത്തിയത്. കൂടുതല്‍ പരിശോധന നടത്തിയതോടെ ഇത് പ്രാദേശിക നിർമ്മിത  മദ്യമാണെന്ന് തിരിച്ചറിഞ്ഞു. വാഹനം പിടിച്ചെടുത്ത ശേഷം പരിശോധനാ സംഘം ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി. വാഹന ഉടമയെ കണ്ടെത്താനും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുമായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID

Comments (0)

Leave a Reply

Your email address will not be published. Required fields are marked *