മരണത്തിലേക്ക് മുങ്ങിത്താഴ്ന്ന 3 കുട്ടികളെ രക്ഷിച്ച ശേഷം പ്രവാസി മലയാളി മുങ്ങി മരിച്ചു

മരണത്തിലേക്ക് മുങ്ങിത്താഴ്ന്ന 3 കുട്ടികളെ രക്ഷിച്ച ശേഷം പ്രവാസി മലയാളി മുങ്ങി മരിച്ചു മുങ്ങി മരിച്ചു. കോഴിക്കോട് വടകര വില്യാപ്പള്ളി അരയാക്കൂല്‍ താഴെയിലെ തട്ടാറത്ത് താഴ കുനി സഹീര്‍ (40) ആണ് മൂന്നു കുട്ടികളുടെ ജീവന്‍ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങിയത്. അരയാക്കൂല്‍ കനാലില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ അയല്‍വാസികളായ മൂന്നു കുട്ടികളെയാണ് സഹീര്‍ നീന്തിച്ചെന്ന് രക്ഷിച്ചെടുത്തത്. ഒടുവില്‍ കരയിലേക്ക് നീന്തുന്നതിനിടെ ഇദ്ദേഹം വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. ഇന്നലെ വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്.മകളുടെ നിക്കാഹിനു വേണ്ടി ഖത്തറില്‍നിന്നും ലീവിനെത്തിയതാണ് സഹീര്‍. വ്യാഴാഴ്ച വൈകീട്ട് കുളിക്കാനായി പോയതായിരുന്നു സഹീര്‍. കൂടെ അയല്‍വാസികളായ കുട്ടികളുമുണ്ടായിരുന്നു. ഇവര്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. കുട്ടികളെ രക്ഷിച്ചശേഷം ഒരാള്‍ മുങ്ങിത്താഴുന്നത് മറുകരയില്‍ നിന്നവര്‍ കണ്ടിരുന്നു. ഇവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കനാലിന്റെ മധ്യഭാഗത്ത് നിന്നാണ് സഹീറിന്റെ മൃതദേഹം ലഭിച്ചത്.
സഹായത്തിനായി ആരു വിളിച്ചാലും വിളിപ്പുറത്തുണ്ടാവാറുണ്ടായിരുന്നു എന്നും സഹീര്‍. കഴിഞ്ഞ വര്‍ഷം ഇതേ കനാലില്‍ ഒരാള്‍ മുങ്ങിമരിച്ചപ്പോള്‍ സഹീറായിരുന്നു മൃതദേഹം പുറത്തെടുത്തത്. നാട്ടിലെ വിവാഹ വീടുകളിലും മരണ വീടുകളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JRCJVMDTW3fDqFTxAAS9rM

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top