കുവൈത്ത് സിറ്റി: റെസിന്‍സി, തൊഴില്‍ നിയമ ലംഘകരെയും ഒളിച്ചോട്ടക്കാരെയും കണ്ടെത്താനുള്ള സുരക്ഷാ പരിശോധനകള്‍ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോർട്ട് . ജയിലുകളിലും നാടു കടത്തൽ കേന്ദ്രങ്ങളിലുമുള്ള സ്ഥല പരിമിതി, വിമാനങ്ങളിലെ സീറ്റ് ദൗർലഭ്യം, ജയിലുകളിൽ കൊറോണ വ്യാപനത്തിനുള്ള സാധ്യത മുതലായ കാര്യങ്ങൾ മുൻ നിർത്തിയാണു അധികൃതരുടെ നടപടിയെന്ന് റിപ്പോർട്ടിൽ പറയുന്നു .മൂന്ന് ദിവസം മുമ്പ് പരിശോധനകള്‍ നിര്‍ത്താന്‍ വാക്കാലുള്ള നിര്‍ദേശങ്ങള്‍ വിവിധ മേഖലകള്‍ക്ക് നല്കി കഴിഞ്ഞു. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സുരക്ഷാ ക്യാമ്പയിനിൻറെ ഭാഗമായി നിരവധി പേരെ പിടികൂടിയിരുന്നു കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOUvrPKrAJfJCohsMNzgM9