അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഇരുപത് കോടി

അബുദാബി:
അബുദാബി ബിഗ് ടിക്കറ്റിന്റെ 232-ാമത് സീരിസ് നറുക്കെടുപ്പില്‍ ഒരു കോടി പ്രവാസി മലയാളി സ്വന്തമാക്കി. കൊല്ലം സ്വദേശിയായ നഹീല്‍ നിസാമുദ്ദീനാണ് ഭാഗ്യശാലി.20 കോടി രൂപ സമ്മാനമായി ലഭിച്ചത്.സമ്മാനം ലഭിച്ച വിവവരം അറിയിക്കാന്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍, നഹീലിനെ നമ്പരുകളിലും ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തോട് സംസാരിക്കാനായില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CJ50P1YCPWK3OQxFWYhqZ4നഹീലുമായി ബന്ധപ്പെട്ട് സമ്മാനവിവരം അറിയിക്കുമെന്ന് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ അറിയിച്ചു.ഇന്ത്യയില്‍ നിന്നുള്ള മഞ്ജു തങ്കമണി മധു വാങ്ങിയ 145599 എന്ന ടിക്കറ്റ് നമ്പര്‍ നാലാം സമ്മാനമായ 90,000 ദിര്‍ഹത്തിന് അര്‍ഹമായി. ഫിലിപ്പീന്‍സ് സ്വദേശിയായ ജെഫ്രി പുമറേജ വാങ്ങിയ 013280 ടിക്കറ്റ് നമ്പരിന് അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം ലഭിച്ചു. ഇന്ത്യക്കാരനായ ഷാജിര്‍ ഷാജിര്‍ ജബ്ബാറിനാണ് ആറാം സമ്മാനമായ 70,000 ദിര്‍ഹം ലഭിച്ചത്. ഇദ്ദേഹം വാങ്ങിയ 141918 എന്ന ടിക്കറ്റ് നമ്പരിനാണ് സമ്മാനം. ഏഴാം സമ്മാനമായ 60,000 ദിര്‍ഹം ഇന്ത്യക്കാരനായ അന്‍സാര്‍ എം ജെ വാങ്ങിയ 218561 ടിക്കറ്റിനാണ്.ഇന്ത്യയില്‍ നിന്നു തന്നെയുള്ള ശ്യാംകുമാര്‍ പിള്ള വാങ്ങിയ 023270 എന്ന നമ്പരിലെ ടിക്കറ്റിന് എട്ടാം സമ്മാനമായ 50,000 ദിര്‍ഹം ലഭിച്ചു. ഇന്ത്യക്കാരനായ മുഹമ്മദ് ഹാസിം പരപ്പാറയാണ് ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിച്ചത്. 029864 എന്ന ടിക്കറ്റ് നമ്പരിലൂടെ അദ്ദേഹത്തിന് റേഞ്ച് റോവര്‍ കാര്‍ ആണ് സമ്മാനമായി ലഭിക്കുക.”നഹീല്‍ സെപ്തംബര്‍ 26ന് വാങ്ങിയ 278109 എന്ന ടിക്കറ്റ് നമ്പരാണ് ഒന്നാം സമ്മാനം നേടിയത് . ഇന്ത്യക്കാരനായ ഏഞ്ചലോ ഫെര്‍ണാണ്ടസ് വാങ്ങിയ 000176 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം നേടിയത്. സൗത്ത് കൊറിയയില്‍ നിന്നുള്ള ജയീന്‍ ലീയ്ക്ക് ആണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം ലഭിച്ചത്. 078322 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CJ50P1YCPWK3OQxFWYhqZ4

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy